
ബര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ വര്‍ഷത്തെ ശൈത്യകാല സമയക്രമം (Winter Time / Standard Time) ഒക്ടോബര്‍ 25 ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ചയായ 25~ന് പുലര്‍ച്ചെ കൃത്യം മൂന്ന് മണിക്ക് (03:00 AM) ക്ളോക്കുകളിലെ സൂചികള്‍ ഒരു മണിക്കൂര്‍ പിന്നോട്ട് തിരിച്ച് രണ്ട് മണിയാക്കി (02:00 AM) ക്രമീകരിക്കുന്നതോടെയാണ് വിന്റര്‍ ടൈം പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിയാണ് യൂറോപ്പില്‍ അനുഭവപ്പെടുക.
സാങ്കേതിക നിയന്ത്രണവും ഓട്ടോമാറ്റിക് സംവിധാനങ്ങളും:
ജര്‍മ്മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഫെഡറല്‍ ഫിസിക്കല്‍~ടെക്നിക്കല്‍ ഇന്സ്ററിറ്റ്യൂട്ടാണ് (PhysikalischTechnische Bundesanstalt PTB) ഔദ്യോഗിക സമയമാറ്റത്തിന്റെ കൃത്യത നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടിന് സമീപമുള്ള മെയ്ന്ഫ്ലിംഗനിലെ ട്രാന്‍സ്മിറ്ററില്‍ (DCF77) നിന്നുള്ള റേഡിയോ തരംഗങ്ങള്‍ വഴിയാണ് രാജ്യത്തെ പൊതു ക്ളോക്കുകള്‍, റെയില്‍വേ സ്റേറഷന് ക്ളോക്കുകള്‍, കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ യാന്ത്രികമായി പുതിയ സമയത്തിലേക്ക് ക്രമീകരിക്കപ്പെടുന്നത്. രാത്രി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ട്രെയിനുകളുടെ സമയക്രമീകരണവും പ്രത്യേക ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ തടസ്സമില്ലാതെ ഏകോപിപ്പിക്കും.
തൊഴിലാളികള്‍ക്കുള്ള ആനുകൂല്യവും സമയവ്യത്യാസവും:
വിന്റര്‍ ടൈം മാറുന്ന ഒക്ടോബര്‍ 25~ന് രാത്രി ഷിഫ്റ്റുകളില്‍ (Night Shift) ജോലി ചെയ്യുന്നവര്‍ സാധാരണയേക്കാള്‍ ഒരു മണിക്കൂര്‍ അധികമായി ജോലി ചെയ്യേണ്ടി വരും. ഈ അധിക സമയം ഓവര്‍ടൈം ആയി കണക്കാക്കി അര്‍ഹമായ വേതനം നല്കാന് തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്.
ശൈത്യകാല സമയമാറ്റം വരുന്നതോടെ ജര്‍മ്മനിയും ഇന്ത്യയുമായുള്ള സമയവ്യത്യാസത്തിലും മാറ്റം വരും. നിലവില്‍ മൂന്നര മണിക്കൂറായിരുന്ന സമയവ്യത്യാസം നാലര മണിക്കൂറായി (4.5 hours) വര്‍ദ്ധിക്കും. ഇന്ത്യ ജര്‍മ്മനിയേക്കാള്‍ നാലര മണിക്കൂര്‍ മുന്നിലായിരിക്കും. യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടനും അയര്‍ലന്‍ഡും ജര്‍മ്മന്‍ സമയത്തേക്കാള്‍ ഒരു മണിക്കൂര്‍ പിന്നിലായിരിക്കും. അടുത്ത സമ്മര്‍ ടൈം മാര്‍ച്ച് മാസത്തിലെ അവസാന ഞായറാഴ്ച (3/28)പുലര്‍ച്ചെ ക്ളോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുകൊണ്ട് വീണ്ടും ക്രമീകരിക്കും.

Comments: